വളര്‍ത്തുനായകള്‍ക്ക് ഉടമയോടുള്ള സ്നേഹത്തിന്റെ ആഴം അളക്കുന്ന പലസംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ബ്ലാക്ക് മാംബയില്‍ നിന്നും യജമാനന്റെ ജീവന് രക്ഷിച്ച റോട്ട്വീലര് വിഭാഗത്തില്‍പെടുന്ന വളര്‍ത്തുനായയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. ക്വീന്സ്ബര്ഗിലെ എസ്കോമ്പെയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.
പതിവായി ഉച്ചകഴിഞ്ഞ് വിശ്രമിക്കാനിരിക്കുന്ന കൗച്ചില്‍ ഇരിക്കാന്‍ വളര്‍ത്തുനായ ഉടമയെ അവുവദിച്ചില്ല. നിര്‍ത്താതെ കുരച്ചുകൊണ്ട് ഉടമയെ പിടിച്ചുവലിച്ച് അവിടെ നിന്ന് നീക്കിക്കൊണ്ടുപോയി. പിറ്റേ ദിവസവും ഇതേ രീതിയില്‍ തന്നെ നായ പെരുമാറിയതോടെയാണ് ഉടമ ശ്രദ്ധിച്ചത്.
കൗച്ചിന്റെ പിന്നില്‍ നോക്കിയാണ് നായ നിര്‍ത്താതെ കുരച്ചിരുന്നത്. ഇത് കണ്ട് സംശയം തോന്നിയ ഉടമ കൗച്ച് വലിച്ചു നീക്കി. അപ്പോഴാണ് പിന്നില്‍ പതുങ്ങിയിരിക്കുന്ന ബ്ലാക്ക് മാംബയെ കണ്ടത്. കൗച്ച് നീക്കിയതോടെ പാമ്പിനെ ആക്രമിക്കാന്‍ ഓടിയ നായയെ വാരിയെടുത്ത് ഉടമ അടുത്ത മുറിയിലടച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ പാമ്പു പിടുത്ത വിദഗ്ധനായ നിക്ക് ഇവാന്‍സിനെ വിവരമറിയിക്കുകയും ചെയ്തു.
ഇല്ലെങ്കില്‍ നായ അതിനെ ആക്രമിക്കുകയും, പാമ്പിന്റെ പ്രത്യാക്രമണത്തില്‍ നായയ്ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. അവിടെത്തിയ നിക്ക് പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്തു.
അനേക ജീവിവര്‍ഗങ്ങള്‍ ഇട തിങ്ങി പാര്‍ക്കുന്ന ആഫ്രിക്കയിലെ അപകടകാരിയായ പാമ്പാണ് ബ്ലാക്ക് മാംബ. രാജവെമ്പാല കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പാണ്. മരണത്തിന്റെ ചുംബനം എന്നാണ് ബ്ലാക്ക് മാംബയുടെ കടി ആഫ്രിക്കയില്‍ അറിയപ്പെടുന്നത്. അത്ര മാരകമായ വിഷമാണ് ഈ പാമ്പിനുള്ളത്. ന്യൂറോ, കാര്‍ഡിയോ ടോക്സിനുകള്‍ അടങ്ങിയതാണ് ഇവയുടെ മാരക വിഷം. തെക്കന്‍ ആഫ്രിക്കയില്‍ ആളുകള്‍ക്ക് ഏല്ക്കുന്ന പാമ്പുകടികളില്‍ ഏറിയ പങ്കും ഈ പാമ്പില്‍ നിന്നാണ്. ഒട്ടേറെ മരണങ്ങളും ഇതുണ്ടാക്കാറുണ്ട്.
Discussion about this post