തിരുവനന്തപുരം: കഴിഞ്ഞദിവസം പന്തളത്തുണ്ടായ പ്രതിഷേധത്തിനിടെ മരിച്ച അയ്യപ്പ കര്‍മസമിതി അംഗം ചന്ദ്രന് ഉണ്ണിത്താന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഘര്‍ഷത്തില്‍ ഇയാള്‍ക്ക് പരുക്ക് ഉണ്ടായിരുന്നു എന്നാല്‍ മരിച്ചതിന് കാരണം ഹൃദയസ്തംഭനമാണ്.
സംഘര്‍ഷത്തിനിടെ ഇയാള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പന്തളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു തുടര്‍ന്ന് രാത്രി 11.30 ഓടെ ഹൃദയസ്തംഭനം മൂലം ഇയാള്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.
അതേസമയം പന്തളത്ത് അയ്യപ്പ ഭക്തന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ജില്ലാ പ്രസിഡന്റ് അശോകന് കുളനട പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോഴും ആശുപത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘര്‍ഷ സാധ്യത ഉണ്ടായിട്ടു പോലും മതിയായ സുരക്ഷ പോലീസിന് ഒരുക്കാന്‍ കഴിഞ്ഞതാണ് ചന്ദ്രന് മരിക്കാന്‍ കാരണമായതെന്ന് ഇയാളുടെ ബന്ധുക്കള്‍ ആരോപിച്ചു.
Discussion about this post