കൊല്ലം: രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി ബസോടിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി-പന്തളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന ലീനാമോള്‍ ബസിന്റെ ഡ്രൈവര്‍ അന്‍സിലിന്റെ ലൈസന്‍സാണ് ആര്‍ടിഒ റദ്ദ് ചെയ്തത്.
സാഹസികമായി ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. സാഹസികമായും അശ്രദ്ധയോടെയും ബസ് ഓടിച്ച് ബസിനകത്തുള്ളവര്ക്കും മറ്റ് വാഹനങ്ങള്‍ക്കും അപകടം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് നടപടി.
കരുനാഗപ്പള്ളി ജോയിന്റ് ആര്‍ടിഒ അനില്‍ കുമാറാണ് മോട്ടോര്‍ വാഹനചട്ട പ്രകാരം അന്‍സലിന്റെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
Discussion about this post