തൊടുപുഴ: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് നവവരന് ദാരുണാന്ത്യം. ഭാര്യയ്ക്ക് ഗുരുതര പരിക്ക്. ഇടുക്കിയിലാണ് സംഭവം. ഫോര്‍ട്ട്കൊച്ചി ചക്കാലക്കല്‍ സ്വദേശി സെന്‍സ്റ്റെന്‍ വില്‍ഫ്രഡ് ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.
ഇടുക്കിയിലെ ചെമ്മണ്ണാര്‍ ഗ്യാപ് റോഡില്‍ കാക്കാകടയ്ക്ക് സമീപത്തായാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സെന്സ്റ്റെന്റെ ഭാര്യ മേരി സഞ്ജു(28)വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
അടുത്തിടെയായിരുന്നു സെന്സ്റ്റെന്റെയും മേരിയുടെയും വിവാഹം. മൂന്നാറിലേക്ക് പോയ ദമ്പതികള്‍ ഗ്യാപ് റോഡ്-കാക്കാകട ബൈസണ്‍വാലി വഴി തിരികെ വരികയായിരുന്നു. ഗ്യാപ് റോഡില്‍നിന്നും ഇറക്കം ഇറങ്ങി കാക്കാകടയിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സെന്‍സ്റ്റെന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. മേരി സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സെന്‍സ്റ്റെനിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തിനിടെ ഗ്യാപ്-കാക്കാകട റോഡില്‍ ബൈക്ക് അപകടത്തെ തുടര്‍ന്നുള്ള രണ്ടാമത്തെ മരണമാണിത്.
Discussion about this post