എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ബിസിനസ് ക്ലാസ് യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തി. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രക്കിടെയാണ് മഹാവീര്‍ ജെയിന് എന്ന യുവാവിന് വൃത്തിഹീനമായ ഭക്ഷണം ലഭിച്ചത്. സംഭവത്തിന്റെ വീഡിയോ യാത്രക്കാരന് ട്വിറ്റില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
‘ബിസിനസ് ക്ലാസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പ്രാണികള്‍ ഉണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല. ഞാന്‍ യാത്ര ചെയ്ത വിമാനം AI671 മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കുള്ളതായിരുന്നു. സീറ്റ് 2c’ എന്നാണ് യുവാവ് ട്വിറ്ററില്‍ കുറിച്ചത്.
യാത്രക്കാരന്റെ ട്വീറ്റ് വൈറലായതോടെ അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ‘പ്രിയപ്പെട്ട മിസ്റ്റര്‍ ജെയിന്, യാത്രക്കിടെ ഇത്തരമൊരു അനുഭവം ഉണ്ടായതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഞങ്ങള്‍ കര്‍ശനമായി പാലിക്കും. സംഭവത്തില്‍ അന്വേഷിച്ച് വിശദാംശങ്ങള്‍ നല്കാന് അറിയിച്ചിട്ടുണ്ട്’ എന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, വിമാനത്തില്‍ വിളമ്പുന്ന ഭക്ഷണത്തെ കുറിച്ച് പൊതുവേ മോശം അഭിപ്രായമാണ്. രുചിയുമില്ല, ഗുണവും ഇല്ലെന്നാണ് പൊതുവേയുള്ള പരാതി. ഇത് വളരെ മോശമാണെന്നും എപ്പോഴും ഇങ്ങനെ ഖേദം പ്രകടിപ്പിച്ചാല്‍ മതിയോ എന്നും ചിലര്‍ ചോദിക്കുന്നു.
@airindiain insect in the meal served in businessclass pic.twitter.com/vgUKvYZy89
— Mahavir jain (@mbj114) February 27, 2023
Discussion about this post