ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികളെത്തിയതോടെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് എംപിമാരുടെ സംഘം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സമീപിക്കുമെന്ന് മുസ്ലിം ദേശീയ സെക്രട്ടറിയും എംപിയുമായ കുഞ്ഞാലിക്കുട്ടി.
ലോകം മുഴുവന്‍ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി കാണുന്ന ശബരിമലയുടെ പേരില്‍ അക്രമണം അഴിച്ചുവിടാന്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കികൊടുക്കുകയാണന്നും അടിയന്തരമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ശബരിമലയെ സംരക്ഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ യുഡിഎഫ് എംപിമാര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ബിജെപി പോലുള്ള സംഘടനകള്‍ക്ക് വര്‍ഗീയ ചേരിതിരവ് സൃഷ്ടിക്കാനുള്ള അവസരമുണ്ടാക്കികൊടുക്കുന്നത് കാണുമ്പോള്‍ അങ്ങേയറ്റത്തെ അസ്വാസ്ഥ്യം എല്ലാവര്‍ക്കുമുണ്ട്. ഇതിനൊരു അവസാനമുണ്ടാവണം. ബിജെപിക്ക് ശബരിമല ആചാര സംരക്ഷണ കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ നിയമം കൊണ്ടുവരട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post