തിരുവനന്തപുരം: ബുള്ളറ്റിന്റെ ടാങ്കില്‍ കുഞ്ഞിനെ കിടത്തി യാത്ര ചെയ്യുന്നതിനെതിരെ കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ‘ഇത് സ്നേഹമല്ല…അപകടകരമായ കുറ്റമാണ്’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കേരളാപോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
പോലീസിന്റെ പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ പലപ്പോഴും സ്വന്തം കുഞ്ഞുങ്ങളെക്കൂടിയാണ് അപകടത്തിലാക്കുന്നതെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. മാത്രമല്ല ഇത്തരത്തില്‍ അപകടകരമായ വിധത്തില്‍ കുട്ടികളുമായി യാത്രചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസ്സെടുക്കണം എന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഡൈവര്‍മാരുടെ അശ്രദ്ധയും അമിത ആത്മവിശ്വാസവും കൊണ്ട് നിരവധി ജീവനുകളാണ് റോഡില്‍ പൊലിയുന്നത്. അപകടകരമായ ഡ്രൈവിങ്ങിനിടെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെടുന്ന സംഭവങ്ങളും നിരവധിയാണ്. ഇത്തരത്തിലുള്ള യാത്രകള്‍ക്ക് നമ്മള് വലിയ വില കൊടുക്കേണ്ടി വരും എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് പോലീസ്.
Discussion about this post