കാസര്‍കോട്: കാസര്‍കോട് ഹര്‍ത്താല്‍ അനുകൂലികള്‍ ഇന്നലെ രാത്രി റോഡില്‍ നിരത്തിയ കല്ലില്‍ തട്ടി വാഹനം മറിഞ്ഞ് വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. ബദിയടുക്ക സ്വദേശി ഐത്തപ്പ, ഭാര്യ സുശീല എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാസര്‍കോട് കന്യപ്പാടി റോഡില്‍ ഇന്ന് രാവിലെ 5 മണിക്ക് ആണ് സംഭവം.
സംഭവത്തില്‍ വീണ് പരിക്കേറ്റ സുശീലയുടെ കൈ ഒടിഞ്ഞു. രണ്ടുപേരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജനുവരി ഒന്നിന് വനിതാ മതിലിനോടനുബന്ധിച്ചാണ് കാസര്‍കോട് പ്രശ്നങ്ങള്‍ക്ക് തുടക്കം.
Discussion about this post