കോഴിക്കോട്: മിഠായിത്തെരുവില്‍ സംഘര്‍ഷം. തുറന്ന കടകള്‍ അടപ്പിച്ചു. ഏത് പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും അത് ബഹിഷ്കരിക്കുമെന്ന് വ്യാപാരികള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്ന് നടത്തുന്ന ഹര്‍ത്താലില്‍ കടകള്‍ തുറക്കാന്‍ കുറച്ച് വ്യാപാരികള്‍ മുന്നോട്ട് വന്നത്.
എന്നാല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടിച്ച് തകര്‍ക്കുകയും, കടകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. തുടര്‍ന്ന് അക്രമം നടത്തുന്നവര്‍ക്കെതിരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. മിഠായിത്തെരുവില്‍ വന്‍സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
രാവിലെ പത്ത് മണിയോടെ പോലീസ് സംരക്ഷണയില്‍ കടകള്‍ തുറന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ കൂട്ടമായെത്തി അക്രമം നടത്തുകയായിരുന്നു. മിഠായിത്തെരുവില്‍ മാത്രമല്ല സംസ്ഥാനത്ത് പരക്കെ ആക്രമം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
Discussion about this post