ഭോപാല്‍: ഗോഹത്യ ആരോപിച്ച് കര്‍ഷകനും കുടുംബത്തിനും ഗ്രാമത്തില്‍ വിലക്ക്. മധ്യപ്രദേശിലെ ഷിയോപൂരിലാണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറുന്നത്. പപ്പു പ്രജാപതി എന്നയാള്‍ ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പുറകില്‍ നിന്ന പശുവിനെ ഇടിക്കുകയായിരുന്നു.
ഇനി ഗ്രാമത്തില്‍ പ്രവേശിപ്പിക്കണമെങ്കില്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് നാട്ടിലെ മഹാന്മാര് പറയുന്നത്. ദാരിദ്രത്തില്‍ കഴിയുന്ന കുടുംബം മൊത്തമായി ഗംഗയില്‍ പോയി കുളിക്കണം. ‘കന്യാ-ബ്രാഹ്മണ് ഭോജ്’ സംഘടിപ്പിച്ച ശേഷം കൂട്ട സദ്യ നടത്തണം. ഒരു പശുവിനെ ദാനമായി നല്‍കണം. ഗ്രാമ സര്‍പഞ്ചിന്റെ നേതൃത്വത്തില്‍ പ്രജാപതിയ്ക്കും കുടുംബത്തിനും ശിക്ഷ വിധിച്ചത്.
നാട്ടില്‍ തിരിച്ചുകയറുന്നതിനായി ഗംഗയില്‍ കുളിക്കുന്നതിനായി കുടുംബത്തോടൊപ്പം പോയിരിക്കുകയാണ് പ്രജാപതി. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് ഷിയോപൂര്‍ പോലീസിന്റെ പ്രതികരണം.
Discussion about this post