അശ്രദ്ധയോടെ റെയില്‍വേ ട്രാക്കില്‍ കയറി നിന്ന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാനുള്ള വീഡിയോയും ചിത്രങ്ങളും എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഇതിനോടകം നിരവധി യുവാക്കളാണ് മരിച്ചത്. ഇപ്പോഴിതാ സമാന വാര്‍ത്തയാണ് ന്യൂഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്നത്.
റെയില്‍വേ ട്രാക്കില്‍ കയറി നിന്ന് വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിന്‍ കയറി രണ്ടു യുവാക്കള്‍ മരിച്ചു.സഹ്ദാറയിലാണ് സംഭവം. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ് അറിയിച്ചു. വന്‍ശ് ശര്‍മ്മ (23), മോനു (20) എന്നിവരാണ് മരിച്ചത്.
ട്രെയിന്‍ തട്ടി തെറിച്ചുപോയ ഇവരുടെ മൊബൈല്‍ഫോണുകള്‍ റെയില്‍വേ പാളത്തില്‍ നിന്നും കണ്ടെടുത്തു. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘമാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
ട്രെയിനിന്റെ ലൈവ് വിഡിയോ ചിത്രീകരിക്കാനാണ് ഇരുവരും ട്രാക്കിലെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post