മകള്‍ ജാന്‍വി മേഹ്തയുടെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിച്ച് ബോളിവുഡ് നടി ജൂഹി ചൗള. മകളുടെ പിറന്നാളിന് ആയിരം വൃക്ഷതൈകള്‍ നട്ടാണ് ജൂഹി ചൗള ജന്മദിനം ആഘോഷിച്ചത്. ജാന്‍വിയുടെ ഇരുപത്തിരണ്ടാം പിറന്നാളാണ് ഇന്ന്.
ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ചേര്‍ത്ത് പങ്കുവെച്ച വീഡിയോയ്ക്കൊപ്പമാണ് ജൂഹി ചൗള ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്റെ മകള്‍ക്കും അവളുടെ തലമുറയ്ക്കും ശുദ്ധവായു ശ്വസിക്കാനാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് താന്‍ വൃക്ഷതൈകള്‍ നടുന്നതെന്നാണ് ജൂഹി ചൗള പറയുന്നത്.
അതേസമയം, സിദ്ധാര്‍ഥ് – കിയാര വിവാഹത്തിന് പങ്കെടുക്കാന്‍ പോകുന്ന ജൂഹി ചൗളയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. വിമാനത്തില്‍ നിന്നുള്ള ചിത്രം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. സിദ്കിയാര എന്ന ഹാഷ്ടാഗാണ് താരം ചിത്രത്തിന് കൊടുത്തിരിക്കുന്നത്. കിയാരയുടെ അച്ഛന്റെ ബാല്യകാല സുഹൃത്ത് കൂടിയാണ് ജൂഹി ചൗള.
Discussion about this post