ഇന്‍ഡോര്‍: മാര്‍ക്ക് ഷീറ്റ് കൊടുക്കാത്തതിനെ തുടര്‍ന്ന് വനിത പ്രിന്‍സിപ്പാളിനെ തീവച്ച് കൊല്ലാന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ബിഎം കോളജ് ഓഫ് ഫാര്‍മസിയിലെ പ്രിന്‍സിപ്പാള്‍ വിമുക്ത ഷര്‍മയെ (54) ഗുരുതരമായ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബി ഫാം മാര്‍ക്ക് ഷീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മുന്‍ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവയാണ് (24) പ്രിന്‍സിപ്പാളിനെ തീവച്ച് കൊല്ലാന്‍ നോക്കിയത്. ഇന്നലെ വൈകീട്ട് നാല് മണിക്ക് പ്രിന്‍സിപ്പാളും അശുതോഷും തമ്മില്‍ മാര്‍ക്ക് ഷീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.
തുടര്‍ന്ന് വീട്ടിലേക്ക് പോകാനായി കാറില്‍ കയറാന്‍ പോയ പ്രിന്‍സിപ്പാളിന്റെ ദേഹത്തേക്ക് അശുതോഷ് പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. മാര്‍ക്ക് ഷീറ്റ് നല്‍കാത്തത് യൂണിവഴ്സിറ്റിയില്‍ നിന്ന് വരാത്തത് കൊണ്ടാണെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.
അതേസമയം, നാല് മാസങ്ങള്‍ക്ക് മുന്‍പ് കോളജിലെ മറ്റൊരധ്യാപകനെ ഇതേ കാരണത്താല്‍ കുത്തിക്കൊല്ലാന്‍ അശുതോഷ് ശ്രീ വാസ്തവ ശ്രമിച്ചിരുന്നു. ഈ കേസില്‍ കഴിഞ്ഞ ആഴ്ചയാണ് അശുതോഷ് ജാമ്യത്തിലിറങ്ങിയത്. കൂടാതെ കുറച്ച് നാള്‍ക്ക് മുന്‍പ് വീടനടുത്തുള്ള ടിന്ച വെള്ളച്ചാട്ടത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ അശുതോഷ് ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post