ജയ്പുര്‍: രണ്ട് യുവതികളുടെ ക്ഷേത്ര ദര്‍ശനം കേരളത്തെ ഹര്‍ത്താലിലേക്ക് വരെ തള്ളിവിട്ട പശ്ചാത്തലത്തില്‍ വ്യത്യസ്തമായി രാജ്യത്ത് മറ്റൊരു ക്ഷേത്ര ദര്‍ശനം. രാജസ്ഥാനിലെ ന്യൂനപക്ഷകാര്യ മന്ത്രിയായ ഷാലി മുഹമ്മദ് ജയ്സാല്‍മീറിലെ പൊഖ്റാന്‍ ശിവക്ഷേത്രത്തിലെത്തി പൂജ നടത്തി.
അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിലെ ഏക മുസ്ലിം മന്ത്രിയായ ഷാലി മുഹമ്മദ് സത്യപ്രതിജ്ഞക്കുശേഷം ആദ്യമായി തന്റെ മണ്ഡലത്തില്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് പ്രശസ്തമായ ക്ഷേത്രത്തിലെത്തി പൂജകള്‍ വഴിപാടായി നടത്തിയത്. ദേവനും ദേവിയും ഏതെങ്കിലും ജാതിയുടേതോ, ഹിന്ദുക്കളുടെയോ മുസ്ലിംകളുടെയോ അല്ലെന്ന് അദ്ദേഹം പൂജകള്‍ക്കു ശേഷം പ്രതികരിച്ചു. എല്ലാവര്ക്കും അവരവരുടെ വിശ്വാസം ഉണ്ടാകും. സ്വന്തം വിശ്വാസപ്രകാരമാണ് ക്ഷേത്രത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രവുമായി ദീര്‍ഘകാല ബന്ധമുള്ളയാളാണ് ഷാലി മുഹമ്മദെന്നും ഇതിനുമുമ്പും അദ്ദേഹം പൂജ അര്‍പ്പിച്ചിട്ടുണ്ടെന്നും ക്ഷേത്രം പൂജാരി മധു ചംഗാനി വ്യക്തമാക്കി. രാജസ്ഥാനിലെ പ്രമുഖ മതപണ്ഡിതനാണ് ഷാലി മുഹമ്മദിന്റെ പിതാവ് ഗാസി ഫക്കീര്‍.
Discussion about this post