ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഒറ്റയ്ക്ക് നേരിടുന്ന യുവതിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സൈബര്‍ലോകം. നിരവധി കൈയ്യടികളും അഭിനന്ദനങ്ങളുമായി വൈറലായ ആ ഫൈറ്റ് സീനിലെ നായിക ഇരുപത്തിനാലുകാരിയായ നഷാലി അല്‍മയാണ്. അമേരിക്കന്‍ സ്വദേശിയായ അല്‍മ ഫിറ്റനെസ് മോഡലും സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സറുമാണ്.
ജനുവരി 22നാണ് വൈറലായ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ഫ്ളോറിഡയിലെ താമ്പയിലുള്ള ഇന്വൂഡ് പാര്‍ക്ക് അപ്പാര്‍ട്ട്മെന്റ് കോംപ്ളക്സില്‍ താമസിക്കുന്ന നഷാലി ഇവിടെയുള്ള ജിമ്മില്‍ പതിവായി പോകാറുണ്ടായിരുന്നു.
അങ്ങനെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ സേവ്യര്‍ തോമസ് ജോണ്‍സ് എന്നയാള്‍ ഇവിടെയെത്തി ജിമ്മിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഇതുകണ്ട നഷാലി യുവാവിനായി വാതില്‍ തുറന്നുകൊടുത്തു. ശേഷം വര്‍ക്ക് ഔട്ട് തുടരുന്നതിനിടെ യുവാവ് നഷാലിയെ സമീപിക്കുകയും ആക്രമിക്കുകയുമായിരുന്നു.
നഷാലി യുവാവിനെ നേരിടുന്നതാണ് വീഡിയോയിലുള്ളത്. ഹില്‍സ്ബോറോ കൗണ്ടി ഷെരീഫ് ഓഫീസാണ് വീഡിയോ പങ്കുവച്ചത്. നഷാലി ചെറുത്തുനിന്നതോടെ യുവാവ് പിന്തിരിയുകയായിരുന്നു. എന്നാല്‍ മറ്റൊരു യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സേവ്യര്‍ അറസ്റ്റിലായത്.
ഏതൊരു സാഹചര്യത്തിലും ഒരിക്കലും തളര്‍ന്ന് പിന്തിരിയരുതെന്ന് നഷാലി പറയുന്നു. ഒരിക്കലും തോറ്റ് പിന്തിരിയരുതെന്ന് തന്റെ മാതാപിതാക്കള്‍ എപ്പോഴും പറയുമായിരുന്നു. അക്രമിയോട് പൊരുതുമ്പോഴും ഇതായിരുന്നു മനസിലെന്നും നഷാലി പറഞ്ഞു.
Discussion about this post