തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം വഴി സഹപാഠികളായ വിദ്യാര്‍ഥിനികള്‍ക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് ആക്രമണം. വര്‍ക്കല ശിവഗിരിയിലെ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥികളായ നാല് പേര്‍ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാവിലെ 11.45 ഓടെയാണ് വര്‍ക്കല പാലച്ചിറ ജംഗ്ഷനില്‍ നിന്നും വര്‍ക്കല എസ്എന്‍ കോളജ് റോഡില്‍ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ 12 അംഗ സംഘം റോഡരികില്‍ നിന്ന വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്.
വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ചാണ് ആക്രമണം എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ആക്രമണത്തില്‍ പരിക്ക് പറ്റിയ അഖില്‍ മുഹമ്മദ്, വിപിന്‍, സിബിന്, ആഷിക് എന്നിവരെ പരിക്കുകളോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: ബംഗളൂരുവിലെ ചികിത്സ ഫലപ്രദം: ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു
ഇവരുടെ സഹപാഠിയുടെ ചില സുഹൃത്തുക്കള്‍ പതിവായി കോളജില്‍ എത്താറുണ്ടായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഈ സംഘം തങ്ങളുടെ സഹപാഠികളായ പെണ്സുഹൃത്തുക്കളെ ശല്ല്യം ചെയ്യുന്ന രീതിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ അനാവശ്യ മെസേജുകള്‍ അയക്കാറുണ്ടെന്നും ഇക്കാര്യം ചോദ്യം ചെയ്യുകയും വാക്കേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു.
തുടര്‍ന്നാണ് ഒരു സംഘം മാരകായുധങ്ങളുമായി തങ്ങളെ അക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സംഘം കൈയില്‍ കരുതിയിരുന്ന വാള് കൊണ്ട് വെട്ടുകയായിരുന്നുവെന്നും കമ്പിപ്പാര കൊണ്ട് തലക്കടിച്ച് നിലത്തിട്ട് ചവിട്ടിയതായും വിദ്യാര്‍ഥികള്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി അക്രമി സംഘം വാട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സംഭവത്തില്‍ വര്‍ക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post