പന്തളം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ പ്രകടനത്തിനും കല്ലേറിനുമിടയില്‍ പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ രണ്ടു പേര് കസ്റ്റഡിയില്‍. കുരമ്പാല കുറ്റിയില്‍ ചന്ദ്രന് ഉണ്ണിത്താന് (55) ആണ് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ് മരിച്ചത്. ശബരിമല കര്‍മസമിതിയുടെയും സിപിഎമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന സാഹചര്യത്തില്‍ പോലീസ് പ്രദേശത്ത് സുരക്ഷയൊരുക്കിയിട്ടുണ്ട്.
അതേസമയം, ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ കര്‍ശനനടപടിക്ക് നിര്‍ദേശം നല്കി. നിയമവാഴ്ച ഉറപ്പാക്കണമെന്ന് കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ യുഡിഎഫ് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കും. രാവിലെ പതിനൊന്ന് മണിക്ക് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.
Discussion about this post