മുംബൈ: പൊതുവേ ഇന്ത്യന്‍ റെയില്‍ വേയുടെ ഭക്ഷണത്തെ കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായമൊന്നും ഇല്ല. എന്നാല്‍, കഴിഞ്ഞ ദിവസം വൈറലായ ഒരു ട്വീറ്റ് ഇന്ത്യന്‍ റെയില്‍വേയുള്ള ഭക്ഷണത്തിന് ‘5’ സ്റ്റാര്‍ നല്‍കിയിരിക്കുകയാണ്.
സിഡ്നി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രഫസറും സാമൂഹിക ശാസ്ത്രജ്ഞനുമായ സാല്‍വത്തോര്‍ ബാബോണ്സിന്റേതാണ് ആ വൈറല്‍ ട്വീറ്റ്. അദ്ദേഹമാണ് ഇന്ത്യന്‍ റെയില്‍വേ ഭക്ഷണത്തിന് ‘ഫൈവ് സ്റ്റാര്‍’ പദവി നല്‍കിയത്.
ഇതോടൊപ്പം രാജധാനി എക്സ്പ്രസിലെ ഭക്ഷണത്തിന്റെ ചിത്രവും അദ്ദേഹം ട്വിറ്റ് ചെയ്തു. ചിത്രത്തോടൊപ്പം അദ്ദേഹം ഇങ്ങനെ എഴുതി. ”ഇത് ഇന്ത്യയുടെ ദേശീയ റെയില്‍വേയിലെ രണ്ടാം ക്ലാസ് ഭക്ഷണമാണോ? ഇത് എനിക്ക് ഫസ്റ്റ് ക്ലാസ് രുചിയാണ് ! മന്ത്രി @Ashwini Vaishnaw, എനിക്ക് വളരെ മതിപ്പുണ്ട്. നരേന്ദ്ര കുമാറിനെ നിങ്ങളുടെ അന്താരാഷ്ട്ര ബ്രാന്‍ഡ് അംബാസഡര്‍ ആക്കണം. രാജധാനി എക്സ്പ്രസില്‍ അടുക്കളയ്ക്ക് അഞ്ച് നക്ഷത്രങ്ങള്‍. – അപ്ഡേറ്റ്: സൗജന്യ ഐസ്ക്രീം!’ പിന്നാലെ നിരവധി പേര് കമന്റുമായെത്തി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്വീറ്റ് സോഷ്യലിടത്ത് വൈറലായി മാറി.
This is 2nd Class food on India's national railways? It tastes First Class to me! I'm very impressed, Minister @AshwiniVaishnaw. You should make Mr. Narendra Kumar your international brand ambassador. Five stars for the kitchen in the Rajdhani Express. — UPDATE: free ice cream! pic.twitter.com/9TwbnjXG7c
— Salvatore Babones (@sbabones) February 13, 2023
‘നിങ്ങള്‍ ഭക്ഷണം ആസ്വദിച്ചുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. ഭക്ഷണത്തിന്റെ വില ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഐസ്ക്രീം സൗജന്യമായിരുന്നില്ല.’
രാജധാനിയിലെ ഒരു യാത്രക്കാരന്റെ ട്വീറ്റ് വായിച്ചതില്‍ വളരെ സന്തോഷമുണ്ട്, രാജധാനിയില്‍ രണ്ടാം ക്ലാസ് ഇല്ല. തദ്ദേശീയരായ ഇന്ത്യക്കാരെ എങ്ങനെ തൃപ്തിപ്പെടുത്താം സന്തോഷിപ്പിക്കാം എന്നതാണ് ചോദ്യം. ഇന്ത്യയിലേക്ക് മടങ്ങിവരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പ്രദേശികമായ ആതിഥ്യയത്വം ലഭിക്കും. കാരണം അതിഥി ദൈവമാണ്. എന്നൊക്കെയാണ് പോസിറ്റീവ് കമന്റുകള്‍. അതോടൊപ്പം ചിലര്‍ രാജധാനിയിലെ മോശം അനുഭവങ്ങളും കുറിച്ചിട്ടുണ്ട്.
Discussion about this post