ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് കൈമാറാന്‍ സാധിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. അതേസമയം, മോദിയുടെ പിജി വിവരങ്ങള്‍ സ്വകാര്യ വിവരങ്ങളാണെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി.
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ മോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ തേടി ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെതിരെ ഗുജറാത്ത് സര്‍വകലാശാലയാണ് കോടതിയെ സമീപിച്ചത്.
മോദി നേടിയ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന് നല്‍കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് 2016 ജൂലൈയില്‍ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നിലവില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.
ഇരുഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷം ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവെച്ചു. കെജ്രിവാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പേഴ്‌സി കവീനയാണ് വാദിക്കാന്‍ ഹാജരായത്. അതേസമയം, മോദിയുടെ പിജി വിവരങ്ങള്‍ സ്വകാര്യ വിവരങ്ങളാണെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി.
സോളിസിറ്റര്‍ ജനറല്‍ അവകാശപ്പെടുന്നതുപോലെ പ്രധാനമന്ത്രിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുയിടത്തില്‍ ലഭ്യമല്ലെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പേഴ്‌സി കവീന പ്രതികരിച്ചു.
Discussion about this post