തിരുവനന്തപുരം: ഫോര്‍ട്ട് കൊച്ചി ബീച്ച് ക്ലീനാക്കി വൈറലായ ജര്‍മ്മന്‍ സഞ്ചാരി റാല്‍ഫ് ഫോര്‍ട്ട് കോവളത്ത് എത്തി. കോവളത്ത് വൃത്തിയാക്കല്‍ ജോലികള്‍ അധികം വേണ്ടെന്നു പറഞ്ഞ റാല്‍ഫ് തീരം ചുറ്റിനടന്നു വീക്ഷിച്ചു. അങ്ങിങ്ങായി കിടന്ന ചില മാലിന്യങ്ങള്‍ നീക്കിയ വിദേശി രണ്ടാഴ്ച കോവളത്ത് തങ്ങിയ ശേഷമാകും മടങ്ങിപ്പോകുക.
നാട്ടുകാര്‍ നോക്കിനില്‍ക്കെ ഫോര്‍ട്ട് കൊച്ചിയിലെ കടല്‍ത്തീരങ്ങള്‍ വൃത്തിയാക്കിയ വിദേശിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നഗരസഭ പോലും തിരിഞ്ഞു നോക്കാതിരുന്ന ഫോര്‍ട്ട് കൊച്ചിയിലെ തീരം ഒരാഴ്ചയിലധികമെടുത്താണ് റാല്‍ഫ് വൃത്തിയാക്കിയത്.
സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ചൂലും കോരിയും ബാഗും വാങ്ങിയാണ് ചപ്പുചവറുകള്‍ നീക്കിയത്. വിദേശിയുടെ വൃത്തിയാക്കലിനെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ പിന്നീട് ബാഗിലെ മാലിന്യങ്ങള്‍ എടുത്തു കൊണ്ടുപോയിരുന്നു. ദിവസവും രാവിലെ 7 മുതല്‍ 9 മണിവരെയാണ് വൃത്തിയാക്കല്‍.
Discussion about this post