ന്യൂഡല്‍ഹി: ഈ വരുന്ന ഫെബ്രുവരി 14 പ്രണയദിനമായി ആചരിക്കുന്നതിന് പകരം പശു ആലിംഗന ദിനമായി ആചരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെതാണ് ഈ വിചിത്രമായ നിര്‍ദേശം.
പശുക്കളെ ആലിംഗനം ചെയ്യുന്നതിലൂടെ വൈകാരിക സമൃദ്ധിയും സന്തോഷവും ഉണ്ടാകുമെന്ന് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവിലാണ് കേന്ദ്ര ബോര്‍ഡ് പശും ആലിംഗന ദിനത്തെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
ഗോമാതാവിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിലൂടെ ജീവിതത്തില്‍ സന്തോഷം നിറയുകയും പോസിറ്റീവ് എനര്‍ജി ലഭിക്കുകയും ചെയ്യുമെന്നാണ് ഉത്തരവില്‍ പറയുന്നത്. എല്ലാ പശുസ്നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പാശ്ചാത്യസംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നുണ്ട്. പശു ഇന്ത്യന്‍ സംസ്കാരത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും ഉത്തരവില്‍ പറയുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു എന്നൊക്കെയാണ് ഉത്തരവിലെ മറ്റ് പരാമര്‍ശങ്ങള്‍.
Discussion about this post