ഡമാസ്കസ്: തുർക്കിയും അയൽരാജ്യവുമായ സിറിയയും ഭൂകമ്പം വിതച്ച നാശനഷ്ടങ്ങളുടെ ദുരിതത്തിൽ നിന്ന് കരകയറിയിട്ടില്ല. ഇപ്പോൾ മനസുലയ്ക്കുന്ന കാഴ്ചയാണ് ഇവിടെ നിന്നും എത്തുന്നത്. ഒടുവിലായി എത്തുന്നത് ജീവിതത്തിലേയ്ക്ക് അത്ഭുതകരമായി എത്തിയ നവജാത ശിശുവിന്റെ വീഡിയോ ആണ് സൈബറിടത്ത് നിറയുന്നത്.
അവർ കുരച്ചു കൊണ്ടേയിരിക്കും, കടിക്കില്ല; ‘പഠാൻ’ വിവാദത്തിൽ പ്രകാശ് രാജ്
സിറിയയിൽനിന്നുള്ളതാണ് മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഈ ദൃശ്യമെന്നാണ് സൂചന. അതേസമയം, ഈ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. രക്ഷാപ്രവർത്തനത്തിനിടെ ഒരു നവജാത ശിശുവിനെ തന്റെ കൈകളിലെടുത്ത് തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ കടന്നുവരുന്ന ഒരു വ്യക്തിയാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്.
The moment a child was born 👶 His mother was under the rubble of the earthquake in Aleppo, Syria, and she died after he was born , The earthquake.
May God give patience to the people of #Syria and #Turkey and have mercy on the victims of the #earthquake#الهزه_الارضيه #زلزال pic.twitter.com/eBFr6IoWaW— Talha Ch (@Talhaofficial01) February 6, 2023
ഒരു കുഞ്ഞ് ജനിച്ച നിമിഷം, അവന് ജന്മംനൽകി അവന്റെ അമ്മ മരണത്തിന് കീഴടങ്ങി എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. സിറിയയിലെ വടക്കൻ പ്രദേശമായ അലെപ്പോയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് സൂചന.
Discussion about this post