പാലക്കാട്: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിലെ നികുതി-സെസ് വര്
ധനവിന് എതിരെ ജനരോഷം ഉയരുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല ഈ ബജറ്റിലെ നിര്‍ദേശങ്ങളെന്നാണ് പ്രധാന വിമര്‍ശനം.
ഇന്ധന സെസ്, വീട്ടുകരം, വൈദ്യുതി ഉള്‍പ്പടെയുള്ളവയ്ക്കുള്ള വിലക്കയറ്റം തുടങ്ങിയ പ്രഖ്യാപനങ്ങളില്‍ അക്ഷമരാണ് ജനങ്ങള്‍. കൂടാതെ, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പറയുന്നുണ്ട്.
ഇതോടെയാണ് ട്രോളന്മാരും ഉയര്‍ന്നത്. ഒന്നിലധികം വീടുള്ളവര്‍ക്കും അടച്ചിട്ട വീടുള്ളവര്‍ക്കും പ്രത്യേകം സെസ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനെ പരിഹസിച്ചുള്ള ഒരു പോസ്റ്ററാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
‘വീട് അടച്ചിട്ടിരിക്കുന്നതല്ല, മാര്‍ക്കറ്റില്‍ പോയിരിക്കുന്നു, സെസ് ഏര്‍പ്പെടുത്തരുത്’ എന്ന് എഴുതി വാതിലില്‍ ഒട്ടിച്ചിരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍. ഏതോ ട്രോളനാണ് ഇതിന് പിന്നിലെന്ന് വ്യക്തം. ഈ പോസ്റ്റ് നിരവധിപ്പേരാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
ഇത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിലും പങ്കിട്ടിരിക്കുകയാണ്. ‘ആരാണ് ഇത് ചെയ്തത്’ എന്നും ഷാഫി പറമ്പില്‍ ചോദിക്കുന്നുണ്ട്.
Discussion about this post