അബുദാബി: വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിരാവിലെ വാഹനമോടിക്കേണ്ടി വരുന്നവര്‍ക്കാണ് പോലീസ് സന്ദേശം നല്‍കിയിരിക്കുന്നത്. ശൈത്യകാലമായതിനാല്‍ മൂടല്‍ മഞ്ഞ് ശക്തമായ രാവിലെ ഒരിക്കലും മുന്പില് പോകുന്ന വാഹനത്തെ മറികടക്കരുതെന്ന നിര്‍ദ്ദേശമാണ് പോലീസ് നല്‍കിയിരിക്കുന്നത്.
വാഹനത്തെ മറികടന്ന് നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിര്‍ഹം വരെ പിഴ ലഭിക്കും. മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ ഒരിക്കലും ഹൈ ബീം ലൈറ്റുകള്‍ ഉപയോഗിക്കരുതെന്നും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്ന നിര്‍ദ്ദേശവും പോസ്റ്റിലൂടെ നല്‍കിയിട്ടുണ്ട്. വാഹന മോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ കുറഞ്ഞത് 800 ദിര്‍ഹമെങ്കിലും പിഴ അടയ്ക്കേണ്ടി വരുമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്.
Discussion about this post