ന്യൂഡല്‍ഹി: ബജറ്റില്‍ ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. അഞ്ചു പ്രഖ്യാപനങ്ങളാണ് ഇടത്തരക്കാര്‍ക്കായി ബജറ്റിലുള്ളത്. 7 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല. 15 ലക്ഷത്തില്‍ കൂടുതല്‍ 30% നികുതിയാവും.
9 ലക്ഷം മുതല്‍ 15 ശതമാനമാകും നികുതി. 50 ലക്ഷത്തിനു മുകളില്‍ 30%. 15 ലക്ഷത്തിനു മുകളില്‍ 30%, 45000 രൂപ വരെ നികുതി നല്കിയാല്‍ മതിയാവും. 15 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 520000 രൂപ വരെ ലാഭമെന്ന് മന്ത്രി പറഞ്ഞു.
പുതിയ രീതി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏഴുലക്ഷം വരെ നികുതി നല്‍കേണ്ട. ആദായനികുതി സ്ലാബുകള്‍ അഞ്ചായി കുറച്ചു. അതേസമയം, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആശ്വാസമായി ഭക്ഷ്യക്ഷാമം ഇല്ലാതാക്കാന്‍ സൗജന്യ ഭക്ഷണപദ്ധതിയായ പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി നീട്ടും.
ഇതിനായി ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി രാജ്യത്തെ 81 കോടിയാളുകള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.ഇതിനായി രണ്ട് ലക്ഷം കോടി രൂപയാണ് നീക്കി വയ്ക്കുന്നത്. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
Discussion about this post