മാസങ്ങള്‍ നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര അവസാനിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിനെ പ്രശംസിച്ചത്.
ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോദ്ധ്യമാണ് രാഹുലിനെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതെന്നും നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും ഹരീഷ് പേരടി പറയുന്നു.
ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോദ്ധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്…ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓര്‍മ്മകള്‍ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രീയ സത്യം …നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്‍ഡ്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്…ആശംസകള്‍..
136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിച്ചത്. 2022 സെപ്തംബര്‍ ഏഴിനാണ് കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധി യാത്ര തുടങ്ങിയത്. നിരവധി രാഷ്ട്രീയ മൂഹൂര്‍ത്തങ്ങള്‍ക്കൊപ്പം തന്നെ വിവാദവും നിറഞ്ഞാണ് യാത്ര അവസാനിച്ചത്.
Discussion about this post