പട്ന: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ വൃക്കകള്‍ ഓപ്പറേഷനിടെ ഡോക്ടര്‍ മോഷ്ടിച്ചതായി പരാതി. പിന്നാലെ ഇരുവൃക്കകളും നഷ്ടമായ യുവതിയെ ഭര്‍ത്താവും ഉപേക്ഷിച്ചു. ബീഹാര്‍ സ്വദേശിനിയായ സുനിതയെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയത്.
ഗര്‍ഭാശയ അണുബാധയെ തുടര്‍ന്ന് മുസാഫര്‍പൂരിലെ നഴ്സിംഗ് ഹോമില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സുനിത. ഓപ്പറേഷനിടെ വ്യാജഡോക്ടര്‍ സുനിതയുടെ വൃക്കകള്‍ മോഷ്ടിക്കുകയായിരുന്നു. പീന്നിട് സുനിത എസ്കെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
also read: വൈകുന്നേരം ഭാര്യയ്ക്കൊപ്പം നടക്കാനിറങ്ങിയ 57കാരനെ പശു ചവിട്ടിക്കൊന്നു
നിലവില്‍ യുവതിയുടെ നില ഗുരുതരമാണ്. രണ്ടു ദിവസം കൂടുമ്പോള്‍ ഡയാലിസിസ് ചെയ്യണം. കിഡ്നി ദാനം ചെയ്യാന്‍ പലരും മുന്നോട്ടു വന്നെങ്കിലും അവരുടെ ശരീരവുമായി പൊരുത്തപ്പെടുന്ന വൃക്ക കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുവതിക്ക് വൃക്കകള്‍ ദാനം ചെയ്യാന്‍ ഭര്‍ത്താവ് അക്ലു റാം തയ്യാറായിരുന്നു.
also read: സമൂഹമാധ്യമത്തില്‍ ഇടവേള ബാബുവിനെ അസഭ്യം പറയുന്ന വീഡിയോ, വ്ലോഗര്‍ കൃഷ്ണപ്രസാദ് അറസ്റ്റില്‍
എന്നാല്‍ ഭര്‍ത്താവിന്റെ വൃക്കയും സുനിതയ്ക്ക് പൊരുത്തപ്പെടുന്നില്ലായിരുന്നു. തുടര്‍ന്ന് ഭാര്യയുമായി വഴക്കുണ്ടാക്കിയ ഭര്‍ത്താവ് മൂന്ന് കുട്ടികളെയും സുനിതയ്ക്കൊപ്പം ഉപേക്ഷിച്ച് ഒളിച്ചോടി. ദിവസകൂലിക്കാരിയായിരുന്ന സുനിത ആശുപത്രിയില്‍ ആയതിനാല്‍ സ്വന്തം മക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
Discussion about this post