എല്‍ജിബിടിക്യൂ വിഭാഗത്തോട് കത്തോലിക്ക സഭ കാണിക്കുന്ന വിവേചനത്തില്‍ നിന്നും സഭ പിന്മാറണമെന്നും മാറ്റത്തിന് തയ്യാറാവണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകത്തിന്റെ പല ഭാഗങ്ങളിലും കത്തോലിക്കാ ബിഷപ്പുമാര്‍ സ്വവര്‍ഗ്ഗ രതിയെ ക്രിമിനല്‍ കുറ്റമാക്കുന്ന നിയമങ്ങളെ പിന്തുണക്കുന്നു. എല്‍ജിബിടിക്യു വിഭാഗത്തോട് വിവേചനം കാണിക്കുന്ന ഇത്തരം നിയമങ്ങളെ പിന്തുണയ്ക്കുന്നത് അവരോട് കാട്ടുന്ന വിവേചനമാണെന്നും മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.
സ്വവര്‍ഗ്ഗാനുരാഗത്തെ കുറ്റകരമായി കാണുന്നത് അനീതിയാണ്. ദൈവം തന്റെ മക്കളെ അവരെങ്ങനെയാണൊ അങ്ങനെ തന്നെ സ്നേഹിക്കുന്നുവെന്നും ഒരു മാറ്റത്തിന് ബിഷപ്പുമാര്‍ വിധേയരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗ്ഗാനുരാഗം കുറ്റമല്ല. പക്ഷേ അത് പാപമാണ്. ആദ്യം നമുക്ക് പാപവും കുറ്റകൃത്യവും തമ്മില്‍ വേര്‍തിരിക്കാം. പരസ്പരം സ്നേഹം ഇല്ലാത്തതും പാപമാണ് എന്നും മാര്‍പാപ്പ പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗം പാപകരമാണെന്നാണ് സഭ പഠിപ്പിക്കുന്നത് എന്നാല്‍ സ്വവര്‍ഗാനുരാഗികളോട് മാന്യമായും ബഹുമാനത്തോടും കൂടി പെരുമാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, മാര്‍പാപ്പയുടെ നിലപാട് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന അമേരിക്ക ആസ്ഥാനമായ ഗെ ആന്‍ഡ് ലെസ്ബിയന്‍ അലയന്‍സ് എഗൈന്‍സ്റ്റ് ഡിഫമേഷന്‍ (ജിഎല്‍എഎഡി) സിഇഒയും പ്രസിഡന്റുമായ സാറാ കേറ്റ് എല്ലിസ് പ്രതികരിച്ചു. എല്‍ജിബിടിക്യു വിഭാഗത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കത്തോലിക്കാ സഭ സ്വാഗതം ചെയ്യണമെന്നും വിവേചനം കാണിക്കരുതെന്നുമുള്ള അഭിപ്രായത്തേയും അവര്‍ സ്വാഗതം ചെയ്തു.
Discussion about this post