കാഞ്ഞാര്‍: വാഹന പരിശോധനക്കിടെ കൈ കാണിച്ച് നിര്‍ത്തിച്ച ബൈക്ക് യാത്രക്കാരനെ കൊണ്ട് തന്റെ ചിത്രം വരപ്പിച്ച് എസ്‌ഐ. എസ്‌ഐ ജിബിന്‍ തോമസിനെ ഉപ്പുതറ സ്വദേശി മധുമോഹന്‍ ആണ് മിനുറ്റുകള്‍ കൊണ്ട് പടമാക്കിയത്. മധു എസ്‌ഐയെ വരയ്ക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
പെരുമ്പാവൂരിലെ വിവാഹ ചടങ്ങില്‍ പരിപാടി അവതരിപ്പിച്ചശേഷം ശനിയാഴ്ച സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു മദു. ഇതിനിടെ കാഞ്ഞാറില്‍ വച്ചാണ് എസ്‌ഐ വാഹന പരിശോധനയ്ക്കായി ബൈക്കിനു കൈ കാണിച്ചത്.
അപ്പോഴാണ് ബൈക്ക് ഓടിക്കുന്നയാള്‍ ചിത്രകാരനാണ് എന്ന് എസ്‌ഐ അറിഞ്ഞത്. ഇതോടെ എസ്‌ഐക്ക് ഒരാഗ്രഹം, തന്റെയും പടം വരച്ച് കിട്ടിയാല്‍ കൊള്ളാമെന്ന്. ഈ ആഗ്രഹം മദുവുമായി പങ്കുവെച്ചപ്പോള്‍ ഒട്ടും വൈകിയില്ല മിനിറ്റുകള്‍കൊണ്ട് എസ്‌ഐ ജിബിന്‍ തോമസിനെ മധു പടമാക്കി.
മധു എസ്‌ഐയുടെ ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോ സുഹൃത്താണ് പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഞായറാഴ്ച വൈകിട്ട് പോസ്റ്റ് ചെയ്ത റീല്‍സ് മൂന്നു ദിവസം കൊണ്ട് 6 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
ഡാന്‍സറും ചിത്രകാരനുമായ മധു വിവാഹ വേദികളില്‍ വധൂവരന്‍മാരുടെ ചിത്രം തത്സമയം വരയ്ക്കുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.
Discussion about this post