കോഴിക്കോട്: കീമോചികിത്സയിലുള്ള വിദ്യാർഥിയുടെ ആഗ്രഹമനുസരിച്ച് സ്വന്തം ചിലവിൽ സ്മാർട്ട് ക്ലാസ്റൂം ഒരുക്കിയ അധ്യാപികയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കാശിനാഥന് അപ്പൂപ്പന്റെ പ്രത്യേക സമ്മാനം ഉടൻ അയച്ചു തരുമെന്നാണ് മന്ത്രി നൽകിയ ഉറപ്പ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കാശിനാഥിനെ നേരിൽ കാണാമെന്നും അറിയിച്ചിരിക്കുന്നത്.
കാശിനാഥന്റെ വിവരങ്ങൾ വായിച്ചറിഞ്ഞു. ദീപ ടീച്ചറെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു. കാശിനാഥന്റെ സ്കൂളിൽ ഹൈടെക്ക് സൗകര്യമൊരുക്കാൻ വിദ്യാഭ്യാസവകുപ്പും സാമഗ്രികൾ നൽകിയതായും മന്ത്രി കുറിച്ചു. വകുപ്പിന് കീഴിലുള്ള കൈറ്റ് 10 ലാപ്ടോപ്പുകളും നാല് മൾട്ടിമീഡിയ പ്രൊജക്ടറുകളും 10 യു എസ് ബി സ്പീക്കറുകളും നൽകിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
പ്രിയപ്പെട്ട കാശിനാഥൻ,
എത്രയും വേഗം സുഖാവട്ടെ. കാശിനാഥന്റെ വിവരം വായിച്ചറിഞ്ഞു. ദീപ ടീച്ചറെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു. കാശിനാഥന്റെ സ്കൂളിൽ ഹൈടെക് സൗകര്യം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ് 10 ലാപ്ടോപ്പുകളും നാല് മൾട്ടിമീഡിയ പ്രൊജക്ടറുകളും 10 യു എസ് ബി സ്പീക്കറുകളും നൽകിയിരുന്നു.
കാശിനാഥന് ഒരു സമ്മാനം അയക്കുന്നുണ്ട്. സാഹചര്യം ഒരുങ്ങുമ്പോൾ നേരിൽ കാണാം. ഉഷാറായിരിക്കൂ.
സ്നേഹത്തോടെ
അപ്പൂപ്പൻ
Discussion about this post