മുംബൈ: മഹാരാഷ്ട്രയില്‍ നടക്കുന്ന ടാറ്റാ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ടോപ്സീഡ് ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. രഡു അല്ബോട്ട്-മലേക് ജസീരി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ അടുത്ത റൗണ്ടിലേക്ക് കടന്നത്. സ്കോര്‍ ; 6-1, 6-2. മോല്ഡദോവന്-ടുണീഷ്യ സഖ്യത്തെ കെട്ടുകെട്ടിക്കാന്‍ ഒരുമണിക്കൂറില്‍ താഴെ സമയം മാത്രമാണ് ഇന്ത്യന്‍ സൂപ്പര്ജോഡിക്ക് വേണ്ടി വന്നത്.
Discussion about this post