ന്യൂഡൽഹി: യോജിക്കുന്ന പെൺകുട്ടിയെ കണ്ടെത്തിയാൽ താൻ വിവാഹം കഴിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉടനെയെങ്ങാനും കല്ല്യാണം കഴിക്കാൻ താങ്കൾ ഉദ്ദേശിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങളും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.
‘യോജിക്കുന്ന പെൺകുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവാഹം കഴിക്കും. പങ്കാളിയെ കുറിച്ച് പ്രത്യേകിച്ച് സങ്കൽപ്പങ്ങളൊന്നുമില്ല. ബുദ്ധിശാലിയായ, സ്നേഹിക്കാൻ അറിയുന്ന പെൺകുട്ടിയാകണം എന്നുമാത്രമെന്ന് രാഹുൽ ഗാന്ധി പറയുന്നു. ഭാരത് ജോഡോ യാത്രക്കിടെ നിരവധി തവണ രാഹുൽ ഗാന്ധി വിവാഹം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചിട്ടുണ്ട്.
Rahul Gandhi ji's Chit-chat on marriage with Kamiya Jani of curly tales. pic.twitter.com/IGABLIerbu
— Nitin Agarwal (@nitinagarwalINC) January 22, 2023
കഴിഞ്ഞ ഡിസംബറിൽ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പങ്കാളി എങ്ങനെയുള്ള ആളാകണമെന്നും രാഹുൽ മറുപടി നൽകിയത് വൈറലായിരുന്നു. അന്ന് സോണിയ ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും സ്വഭാവസവിശേഷതകളുള്ള ആളാകണമെന്നാണ് രാഹുൽ പറഞ്ഞത്. 12 സംസ്ഥാനങ്ങളിലൂടെ കാശ്മീരിലെത്തിയ രാഹുലിന്റെ ഭാരത് ജോഡോ യാത്ര 129 ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു.
Discussion about this post