ഹൈദരാബാദ്: പൂജയ്ക്ക് ശേഷം പുറത്തിറക്കിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം.
ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അമിതവേഗതയില്‍ വന്ന കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read: എന്‍ഐസിയുവില്‍ മകളെ പരിപാലിച്ചത് ദൈവത്തിന്റെ പ്രതിരൂപങ്ങള്‍: ആദ്യമായി മകളെ കുറിച്ച് പ്രിയങ്ക ചോപ്ര
പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തേക്കെടുത്ത പുത്തന്‍ കാര്‍ ആള്‍കൂട്ടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അമിത വേഗത്തില്‍ എത്തിയ കാര്‍ വഴിയിലുള്ളവരെയെല്ലാം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിസി 337 വകുപ്പ് പ്രകാരം ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post