ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും നിയന്ത്രണവും ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഈ ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.
സുബ്രഹ്മണ്യന് സ്വാമി, ടിജി മോഹന്‍ ദാസ് എന്നിവരാണ് ആവശ്യങ്ങള്‍ ഉന്നയിച്ച് കോടതിയെ സമീപിച്ചത്. അതേസമയം കേസ് മാറ്റി വെക്കണമെന്ന് ഹര്‍ജിക്കാരനായ സുബ്രമണ്യം സ്വാമിയും ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി സാവകാശം നല്കി.
Discussion about this post