മാവേലിക്കര: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വ്യാപക ആക്രമം നടത്തി ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍. മാവേലിക്കര ബുദ്ധ ജംഗ്ഷനില്‍ അംഗപരിമിതന് നടത്തുന്ന ചായക്കട അടിച്ചു തകര്‍ത്തു. പതിനേഴുകാരനായ ജയപ്രകാശിനും അമ്മ സുശീലയെയും ആക്രമത്തിനിരയായി.
ചായക്കട തുറന്നുവച്ചതിന് എതിരെ ആയിരുന്നു പ്രതിഷേധം. തയ്യാറാക്കി വച്ചിരുന്ന പലഹാരങ്ങളും അലമാരയും ഉപകരണങ്ങളും കര്‍മ്മസമിതി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ചായക്കട പൂര്‍ണ്ണമായും തകര്‍ത്തു.
തിരുവല്ല നഗരത്തിലും ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളെത്തി നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. തിരുവല്ലയിലെ കടകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. പത്തനം തിട്ടയിലും തുറന്നിരുന്ന കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. ജില്ലയില്‍ പലയിടത്തും തുറന്നിരുന്ന കടകള്‍ സംഘമായെത്തിയ ശബരിമല കര്‍മ്മസമിതിക്കാര്‍ അടിച്ചുതകര്‍ത്തു.
Discussion about this post