തൃശ്ശൂര്‍: കാണാതായ അഭിഭാഷകയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശിയായ നമിത ശോഭന (42)യെ ആണ് ഫ്ളാറ്റിലെ ടോയ്ലറ്റില് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് നമിതയെ കാണാതായത്.
ആമ്പക്കാട് തങ്കം റസിഡന്‍സി ഫ്ലാറ്റിലാണ് വിവാഹ മോചിതയായ നമിത ശോഭന താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം ഓഫീസില്‍ നിന്ന് സുഖമില്ലെന്ന് പറഞ്ഞാണ് ഇവര്‍ ഫ്ലാറ്റിലേക്ക് പോയത്. പിന്നീട് ഇവരുടെ വിവരമൊന്നും ഇല്ലാത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടു.
ഫോണ്‍ എടുക്കാതെ വന്നതോടെ നേരിട്ട് അന്വേഷിക്കാനെത്തിയപ്പോഴാണ് ശുചിമുറിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പേരാമംഗലം പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Discussion about this post