തിരുവനന്തപുരം: ഇരുപത്തിയൊന്നുകാരി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ പരാതിയുമായി നാട്ടുകാര്‍. തിരുവനന്തപുരം പനയ്ക്കോടാണ് സംഭവം. പനയ്ക്കോടിന് സമീപം പാമ്പൂരില്‍ താമസിക്കുന്ന ആശയാണ് മരിച്ചത്.
സംഭവത്തില്‍ അമ്മ സുജയ്ക്കെതിരെയാണ് നാട്ടുകാര്‍ പോലീസില്‍ കൂട്ട പരാതി നല്‍കിയത്. അമ്മയുടെ ശാരീരികമാനസിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് ആശ തീകൊളുത്തി മരിച്ചതെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പൊലീസില്‍ കൂട്ടപരാതി നല്‍കിയത്.
also read: മദ്യലഹരിയില്‍ ഡ്രൈവിങ്, പത്ത് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് റോഡില്‍ അഴിഞ്ഞാടിയ ഡ്രൈവര്‍ പിടിയില്‍
ഞായറാഴ്ചയാണ് ആശയെ വീട്ടിനുള്ളിലെ മുറിയില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വീട്ടുകാര്‍ പറയുമ്പോള്‍, അമ്മയുടെ തുടര്‍പീഡനമാണ് അതിന് കാരണമെന്നാണ് അയല്‍ക്കാര്‍ ആരോപിക്കുന്നത്.
also read: എടുത്തത് 2 ജീവൻ, ഇനിയും തുടരുന്നത് ദോഷം ചെയ്യും; കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
സുജ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. സുജയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ആശ. രണ്ടാം വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. ആശയെ ജീവനൊടുക്കുന്ന അന്ന് രാവിലെയും അമ്മ മര്‍ദിച്ചതായി സഹോദരന് പറഞ്ഞതായും നാട്ടുകാര്‍ ആരോപിക്കുന്നു.
ആശയുടെ മരണം ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പൊലീസ് അന്വേഷണം ചുരുങ്ങിയതോടെ സുജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൂട്ടപ്പരാതി നല്‍കിയത്.
Discussion about this post