സൈക്കിൾ, മോട്ടോർബൈക്ക്, കാർ എന്നിവ കൊണ്ട് അഭ്യാസം കാണിക്കുന്നവർ ഒരുപാട് ഉണ്ട്. ഇത്തരം അഭ്യാസ പ്രകടനങ്ങൾ സൈബർ ലോകത്തും വൈറലാകാറുണ്ട്. എന്നാൽ, ഏറെ വ്യത്യസ്തമായ ഒരു അഭ്യാസ പ്രകടനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. പക്ഷേ, ഷോയ്ക്ക് വേണ്ടിയുള്ള അഭ്യാസമല്ല എന്നതാണ് മറ്റൊരു വസ്തുത.
തലയിൽ പലകയുമായി സൈക്കിൾ ഹാൻഡിലിൽ തൊടാതെ യാത്ര ചെയ്യുകയാണ് ഒരാൾ. ഇദ്ദേഹം ആരെന്നോ എവിടെയുള്ള ആളെന്നോ വീഡിയോയിൽ വ്യക്തമല്ല. ഐ.പി.എസ്. ഉദ്യോഗസ്ഥൻ ആരിഫ് ഷെയ്ഖ് ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. ഇദ്ദേഹം സൈക്കിൾ ഓടിക്കുമ്പോൾ റോഡിന്റെ ഇരുവശത്ത് നിന്നുമായി കാറുകളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്നത് കാണാം.
और कुछ मिले ना मिले…life में बस इतना confidence मिल जाए… pic.twitter.com/bI6HcnuB1z
— Arif Shaikh IPS (@arifhs1) January 7, 2023
തലച്ചുമട് താങ്ങിപ്പിടിക്കാനാണ് ഇദ്ദേഹം കൈകൾ രണ്ടും അപ്പോഴും ഉപയോഗിച്ചിട്ടുള്ളത്. നിരവധി പേർ അഭിനന്ദിച്ച് രംഗത്ത് വന്നു. അതേസമയം, ഇദ്ദേഹം എങ്ങനെ ബ്രേക്ക് പിടിക്കും എന്ന് അന്വേഷിക്കുന്നവരുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള തത്രപ്പാടിൽ ഇത്രയും കഷ്ടപ്പെടുന്ന ഇദ്ദേഹത്തെ ഓർത്ത് സഹതപിക്കുന്നവരുമുണ്ട്.
Discussion about this post