മുംബൈ: ശബരിമലയില്‍ യുവതികള്‍ അയ്യപ്പ ദര്‍ശനം നടത്തിയത് സ്ത്രീകളുടെ ഐതിഹാസിക വിജയമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ശുദ്ധിക്രിമയ നടത്തേണ്ട ആവശ്യമില്ലെന്നും, ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിലാണെന്നും തൃപ്തി ദേശായി പ്രതികരിച്ചു.
അതേസമയം, മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോള്‍ തൃപ്തി ദേശായി ഉള്‍പ്പെടെ അഞ്ച് പേര് അടങ്ങുന്ന സംഘം ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുമ്പിലുണ്ടായ വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് 17 മണിക്കൂറോളം വിമാനത്താവളത്തിനകത്ത് തൃപ്തിയും സംഘവും തുടര്‍ന്നു. ഒടുവില്‍ ദര്‍ശനം നടത്താനാകാതെ മടങ്ങുകയായിരുന്നു.
ആരെയും അറിയിക്കാതെ വീണ്ടും തിരിച്ചുവരുമെന്നും ദര്‍ശനം നടത്തുമെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു. എന്നാല്‍ എന്നാണ് ദര്‍ശനത്തിനായി എത്തുക എന്ന് വെളിപ്പെടുത്താന്‍ സാധ്യമല്ലെന്ന് തൃപ്തി ദേശായി പറഞ്ഞിരുന്നു.
Discussion about this post