ബംഗളൂരു: ഓര്‍ഡര്‍ ചെയ്ത 12,499 രൂപയുടെ മൊബൈല്‍ ഫോണ്‍ ഡെലിവെറി ദിവസം കഴിഞ്ഞിട്ടും എത്തിച്ചുനല്‍കാത്തതിന് ഫ്‌ളിപ്കാര്‍ട്ടിനെതിരെ കോടതി ഉത്തരവ്. ഫ്‌ലിപ്പ്കാര്‍ട്ട് യുവതിക്ക് 42,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ബംഗളൂരു അര്‍ബന്‍ ഡിസ്ട്രിക്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര അതോററ്ററിയാണ് ഉത്തരവിട്ടത്.
രാജാജിനഗര്‍ സ്വദേശിനിയായ ദിവ്യശ്രീയാണ് പരാതിക്കാരി. 2022 ജനുവരി 15 ന് ദിവ്യശ്രീ ഫ്ളിപ്കാര്‍ട്ടിലൂടെ ഇഷ്ടപ്പെട്ട ഒരു മൊബൈല്‍ ബുക്ക് ചെയ്തു. പണം മുന്‍കൂറായി അടച്ചാണ് ദിവ്യശ്രീ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ സൈറ്റില്‍ കാണിച്ച ദിവസം കഴിഞ്ഞും ബുക്ക് ചെയ്ത മൊബൈല്‍ ദിവ്യശ്രീക്ക് ലഭിച്ചില്ല. തുടര്‍ന്ന് പരാതിപ്പെട്ട് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ബന്ധപ്പെട്ടപ്പോള്‍ അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്നും ദിവ്യശ്രീ ആരോപിക്കുന്നു.
ഇതോടെയാണ് ഉപഭോകൃത ഫോറത്തില്‍ പരാതിയുമായി എത്തിയത്. ഫ്‌ലിപ്കാര്‍ട്ട് ഇവര്‍ക്ക് നല്‍കേണ്ട സേവനത്തിന്റെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥ കാണിച്ചതായി ഉപഭോകൃത ഫോറ ഉത്തരവില്‍ നിരീക്ഷിച്ചു.
ദിവ്യശ്രീക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് ഫ്‌ലിപ്പ്കാര്‍ട്ട് 12 ശതമാനം വാര്‍ഷിക പലിശ സഹിതം അടക്കം 12,499 രൂപയും 20,000 രൂപ പിഴയും 10,000 രൂപ നിയമപരമായ ചെലവുകളും അടക്കം നല്‍കണമെന്നാണ് അതോറിറ്റിയുടെ വിധി.
Discussion about this post