കാസര്‍ഗോഡ്: വനിതാ മതിലിനിടെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സൃഷ്ടിച്ച സംഘര്‍ഷം ചെറുക്കാന്‍ പോലീസ് 5 റൗണ്ട് ആകാശത്തേക്ക് വെടി വയ്ച്ചു. ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ ഒരു വിഭാഗം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡ് കയ്യേറി പ്രതിഷേധിക്കുകയായിരുന്നു. മതില് തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബിജെപിക്ക് സ്വാധീനമുളള മേഖലയില്‍ സംഘര്‍ഷം ചെറുക്കാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു.
കൂടാതെ വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അംഗടിമുഗറില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടായി. നാലുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മധൂര്‍ കുതിരപ്പാടിയില്‍ വച്ചാണ് വ്യാപക അക്രമമുണ്ടായത്. കാസര്‍കോട് മായിപ്പാടിയിലും കല്ലേറുണ്ടായി.
Discussion about this post