കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് 17കാരൻ കുഴഞ്ഞ് വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിനു മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് പൊടുന്നനെ കുഴഞ്ഞ് വീണത്.
ഉടനടി ജില്ലാ ആശുപത്രിയിലേയ്ക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വാശിയേറിയ ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസ്സിയുടെ പട കിരീടം ഉറപ്പിച്ചത്. അതേസമയം, വിജയാഘോഷത്തിനിടെ കൊച്ചിയിലും കണ്ണൂരിലും കൊല്ലത്തും തിരുവനന്തപുരത്തും വൻ തോതിൽ സംഘർഷമുണ്ടായി.
കലൂർ മെട്രോ സ്റ്റേഷനു മുന്നിൽ 5 പോലീസുകാർക്ക് മർദനമേറ്റു. കണ്ണൂർ പള്ളിയാൻമൂലയിൽ 3 പേർക്ക് വെട്ടേറ്റു. തിരുവനന്തപുരം പൊഴിയൂരിലും കണ്ണൂർ തലശേരിയിലും എസ്ഐമാർക്കു മർദനമേറ്റു. കൊട്ടാരക്കര പുവറ്റൂരിൽ സംഘർഷത്തിനിടെ 3 പേർക്ക് പരിക്കേറ്റു. വിജയാഘോഷം അക്രമങ്ങളിലേയ്ക്ക് നീങ്ങുന്നത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
Discussion about this post