തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഉയര്‍ന്ന വനിതാ മതില് ചരിത്ര സംഭവമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. ജാതി സംഘടനകളല്ല നവോത്ഥാനത്തിന്റെ പതാക വാഹകരെന്നും വിഎസ് പറഞ്ഞു.
സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്താന്‍ മതിലിന് സാധിച്ചെങ്കില്‍ അതാണ് വിജയമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ മതിലിലാണ് വിഎസ് പങ്കെടുത്തത്. വൈകിട്ട് നാലിന് നവോത്ഥാന പ്രതിജ്ഞയോടെ ആരംഭിച്ച വനിതാ മതില് 4.15 ന് അവസാനിച്ചു.
Discussion about this post