തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങളിൽ വരാൻ കിണഞ്ഞു പരിശ്രമിക്കുന്നുവെന്ന ടിജി മോഹൻദാസിന്റെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. ടി.ജി. മോഹൻദാസ് പാർലമെന്റ് കാണാത്തത് കൊണ്ടാണെന്നും അവിടുത്തെ കാര്യങ്ങൾ അറിയാത്തതുകൊണ്ടാണെന്നും മുരളീധരൻ മറുപടി നൽകി.
‘പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പുറകിൽ, സൈഡിലായി വീഡിയോയിൽ വരത്തക്കവിധം ഇരിക്കും. ക്യാമറ ഏതാങ്കിളിൽ വെച്ചാലും മുരളി അതിൽ വരും. കൊള്ളാം, നല്ല സാമർത്ഥ്യം. പക്ഷേ, ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതരുത് കേട്ടോ’, എന്നായിരുന്നു ടിജി മോഹൻദാസിന്റെ പരിഹാസം. പിന്നാലെയാണ് മുരളീധരൻ തന്നെ പരസ്യമായി രംഗത്ത് വന്നത്.
‘പാർലമെന്റ് അദ്ദേഹം കാണാത്തത് കൊണ്ടാണ്. പാർലമെന്റിലെ കാര്യങ്ങൾ അദ്ദേഹത്തിന് അറിയാത്തത് കൊണ്ടാണ്. പ്രധാനമന്ത്രിയുടെ പിന്നിലല്ല, അദ്ദേഹത്തിന്റെ സൈഡിലാണ് ഞാൻ നിൽക്കാറുള്ളത്. പാർലമെന്ററി സഹമന്ത്രി എന്ന നിലയിൽ പാർലമെന്റിൽ പ്രധാനമന്ത്രി വരുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ ചുമതലയുള്ള ആളാണ് ഞാൻ. ഞങ്ങൾ മൂന്ന് പേരും പ്രധാനമന്ത്രിയെ സ്വീകരിച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിനോട് കൂടെ നിൽക്കണം’, മുരളീധരൻ മറുപടിയായി പറഞ്ഞു.
Discussion about this post