പാലക്കാട്: മകന് മുങ്ങി മരിച്ച വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ജില്ലയിലെ തിരുണ്ടിക്കലിലാണ് സംഭവം. കോടങ്ങാട്ടില്‍ അബൂബക്കറിന്റെ മകന് അനീഷ് ബാബു(38), ഭാര്യ ആമിന(59) എന്നിവരാണ് മരിച്ചത്. സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.
അനീഷ് ബാബു തിരുണ്ടിക്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മുങ്ങി മരിച്ചതായിരുന്നു. മീന്‍ വളര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ക്വാറിയിലാണ് അനീഷ് ബാബു മുങ്ങിമരിച്ചത്. വീടിനടുത്ത ക്വാറിയില്‍ അബൂബക്കറിന്റെ നേതൃത്ത്വത്തിലാണ് മീന്‍ വളര്‍ത്തിയിരുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അനീഷിനെ കാണാതായതിന് പിന്നാലെ പ്രദേശവാസികളും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. അപ്പോഴാണ് മീന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന ക്വാറിയില്‍ മുങ്ങി മരിച്ച നിലയില്‍ അനീഷിനെ കണ്ടെത്തിയത്.
മകന്റെ മരണവിവരമറിഞ്ഞ് ആമിന കുഴഞ്ഞ് വീണു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post