കാസര്‍ഗോഡ്: കാസര്‍കോട് ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മെട്ടമ്മല്‍ വയലൊടിയിലെ എം പ്രിജേഷ് ആണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
യുവാവിന്റെ മൃതദേഹം വീടിനു സമീപത്തെ തെങ്ങിന് തോപ്പിലാണ് കണ്ടെത്തിയത്. പാന്റസ് മാത്രം ധരിച്ച് ചെളിപുരണ്ട നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം യുവാവിന്റെ ബൈക്കും ഉണ്ടായിരുന്നു. വയലൊടി പാലത്തിനു ശേഷമുള്ള വളവിലെ മതിലില്‍നിന്ന് ഹെല്‍മെറ്റും കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹത്തിന്റെ പുറത്തും കൈത്തണ്ടയിലുമായി മുറിവുകള്‍ ഉണ്ട്. നാട്ടുകാരാണ് മൃതദേഹം കണ്ട് വിവരം പോലീസില്‍ അറിയിച്ചത്. കാഞ്ഞാട് ഡിവൈഎസ്പി പി ബാലകൃഷ്ണന് നായര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ കണ്ടു കിട്ടിയില്ല.
also read: സിനിമയിലെ വിജയ്ക്ക് 30 വയസ്! നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനിച്ച് ആഘോഷങ്ങള്‍
പോലീസ് അന്വേഷണം നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അതേസമയം, യുവാവിന്റെ മരണത്തില്‍ ദുരൂഹത ഉള്ളതായി ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
Discussion about this post