മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ സ്കൂളില്‍ ലെഗിന്‍സ് ധരിച്ചെത്തിയതിന് പ്രധാന അധ്യാപിക ശാസിച്ചെന്ന് ആരോപിച്ച് അധ്യാപിക രംഗത്തെത്തിയത്. അതോടെ അധ്യാപകര്‍ സ്കൂളില്‍ ഏത് രീതിയിലുള്ള വസ്ത്രം ധരിക്കണമെന്ന രീതിയിലുള്ള ചര്‍ച്ചയും സജീവമായി.
അധ്യാപകരുടെ വസ്ത്രധാരണത്തെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരും എത്തിയിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ ശ്രദ്ധേയമായ കുറിപ്പുമായി എത്തുകയാണ് അധ്യാപികയായ അനില ജയരാമന്. സഭ്യമായി വസ്ത്രം ധരിച്ച രണ്ട് അധ്യാപകര്‍ക്കു നടുവില്‍ സഭ്യമല്ലാത്ത വസ്ത്രം ധരിച്ച അധ്യാപിക എന്ന മുഖവുരയോടെയാണ് അനിലയുടെ കുറിപ്പ്.
സഭ്യമായി വസ്ത്രം ധരിച്ച രണ്ട് അധ്യാപകര്‍ക്ക് നടുവില്‍ സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് ഇരിയ്ക്കുന്ന അധ്യാപിക!പ്രശ്നമാണ് ഭായ്. പ്രശ്നമാണ്. അധ്യാപകര്‍ക്ക് നടുവില്‍ ഇരുന്നതാണ് പ്രശ്നം എന്ന് തെറ്റിദ്ധരിയ്ക്കരുത്. പ്ലീസ്. ഇതു പ്രശ്നം മറ്റേതാണ്. സഭ്യത!സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് അധ്യാപകര്‍ സ്കൂളില്‍ വരുന്നത് അനുവദനീയമല്ല!
Shawl ഇടണം പോലും! മുതിര്‍ന്ന കുട്ടികളെ പഠിപ്പിയ്ക്കുമ്പോ shawl ഇട്ടു മറയ്ക്കണംന്ന്! മറയ്ക്കാന്‍ മാത്രം അസഭ്യമായിട്ട് എന്താണുള്ളത് ഒരു സ്ത്രീ ശരീരത്തില്‍? അല്ല, ആരാ ഈ സഭ്യതയും അസഭ്യതയും നിശ്ചയിക്കുന്നത്?
ചന്തമുള്ളൊരു ചിരി കാണുമ്പോള്‍ ഉമ്മ വയ്ക്കണമെന്ന് എനിക്കു തോന്നിയാല്‍ ആ ചിരി അസഭ്യമാണ്, മാസ്കിട്ട് മറയ്ക്കെന്ന് പറയാന്‍ പറ്റ്വോ? കുഴപ്പം എന്റെ ചിന്തയ്ക്കാണ്, ചന്തമുള്ള ചിരിക്കല്ല. കാഴ്ച മറയ്ക്കുന്നതിനേക്കാള്‍ എളുപ്പം ചിന്ത മാറ്റുന്നതാണ്. അതിനു സാധിക്കുന്നില്ലെങ്കില്‍ അരോചകമായി തോന്നുന്നിടത്ത് നിന്ന് കണ്ണെടുത്താല്‍ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം! ലോകം ഒരുപാടിങ്ങു പോന്നിട്ടുണ്ട്, പൊട്ടകിണറ്റില്‍ കിടന്ന് അലറാതെ കൂടെ പോന്നേയ്ക്കൂന്നേ.
സംസ്കാര സംരക്ഷകര്‍ക്ക് അറിയില്ലെങ്കിലും കുട്ടികള്‍ക്ക് അതറിയാം, അതുകൊണ്ടു തന്നെ അവര്‍ക്കു മുന്നില്‍ shawl ഇല്ലാതെ പോയി പഠിപ്പിക്കാന്‍ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. ശരീരത്തെ പ്രതി അനാവശ്യവ്യാകുലതകള് ഉണ്ടാകാത്ത വിധം കുട്ടികളെ progressive ആയി നയിയ്ക്കുക എന്ന അധ്യാപക കടമയുടെ ഭാഗം മാത്രമാണിതും.
എനിക്കില്ലാത്ത പ്രശ്നം മുന്പ്രിന്സിപ്പലിനോ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനോ ഉള്ളതായി തോന്നിയിട്ടില്ല, നമ്മുടെ പ്രിന്‍സിപ്പല്‍മാരൊക്കെ പ്രോഗ്രസ്സീവ് ആണേ. ആര്‍ക്കാ പിന്നെ പ്രശ്നം…?PTA-ന്നോ MPTA-ന്നോ മറ്റോ കേള്‍ക്കുന്നു. പരോക്ഷപരാമര്‍ശം മാത്രം ആണെന്നിരിയ്ക്കെ, ആരോപണമായോ ഉപദേശമായോ നിര്‍ദേശമായോ നേരിട്ട് കിട്ടാത്തത് കൊണ്ട് മിണ്ടാതിരിക്കാമെന്ന് വിചാരിച്ചതാണ്.
അപ്പോഴാണ് തൊട്ടയല്‍പ്പക്കത്തു (മലപ്പുറം) നിന്ന് സമാനമോങ്ങല് കേള്‍ക്കുന്നത്!ഇനിയിപ്പോ മിണ്ടാതിരിയ്ക്കുന്നതെങ്ങനെ.? നാളെയോ മറ്റന്നാളോ ഈ മലപ്പുറത്തെയും പാലക്കാടിലെയും സ്കൂളുകളിലെ മുതിര്‍ന്ന കുട്ടികളെ ഇതേ കോലത്തില്‍ വന്നു നിന്നു പഠിപ്പിയ്ക്കേണ്ടതല്ലേ. അതുകൊണ്ട് ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞെന്നേയുള്ളൂ.
Discussion about this post