കൊച്ചി: മലയാള സിനിമയിലെ പ്രമുഖ ഗായകന് എംജി ശ്രീകുമാറിനെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചെന്ന കേസിലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
also read: ഹെഡ്സെറ്റ് വാങ്ങി കൊടുത്തില്ല; തുണി കഴുകുന്നതിനിടെ, 10 വയസുകാരന് അമ്മയെ വെടിവച്ച് കൊന്നു
മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാര്‍ വീട് വെച്ചത്. ഇത് കായല്‍ കയ്യേറിയാണെന്നാണ് ആരോപണം.
തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാര്‍ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
Discussion about this post