ബാങ്കോക്ക്: പുതുവത്സര ആഘോഷത്തിനിടെ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേരടങ്ങുന്ന കുടുംബത്തെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. ആക്രമണം നടത്തിയ ശേഷം ഇയാളും സ്വയം വെടിയുതിര്‍ത്ത് മരിച്ചു. തായ്ലാന്ഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന യുവാവിന്റെ തോന്നലാണ് കൂട്ടകൊലയ്ക്ക് പിന്നില്‍. സുചീപ് സോണ്സങ് എന്ന യുവാവാണ് ആറ് പേരെയും അരുംകൊല ചെയ്തത്. ഭാര്യയുടെ കുടുംബത്തിനൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സുചീപ് പത്തു മിനിറ്റിനുള്ളില്‍ എല്ലാവരെയും വകവരുത്തുകയായിരുന്നു. ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്ന ബ്യൂട്ടി പാര്‍ലറിലേക്ക് അമിതമായി മദ്യപിച്ച് എത്തിയ സുചീഫ് പാര്‍ലറില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ഒമ്പത് വയസ്സുള്ള മകനും ആറു വയസ്സുള്ള മകളും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരേയും സുചീഫ് വകവരുത്തിതെന്ന് ഫാട്ടോ പോലീസ് ചീഫ് ലഫ് കേണല്‍ ലാര്പ് കംപാപന് പറഞ്ഞു. 47 വയസ്സിനും 71 വയസ്സിനും മധ്യേ പ്രായമുള്ള രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. മിക്കവരുടെയും തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. മരുമകനായ തന്നെ ഭാര്യയുടെ വീട്ടുകാര്‍ വേണ്ടപോലെ സ്വീകരിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു സുചീഫ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post