കാഞ്ഞിരപ്പള്ളി: വിവാഹം കഴിഞ്ഞിട്ട് 14 ദിവസം മാത്രമായ സഹോദരങ്ങളെ തേടി ഭാഗ്യദേവതയുടെ കടാക്ഷം. അക്ഷയ ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയാണ് ചോറ്റി കിടങ്ങിൽ കെ.എസ്.ശ്രീരാജ്, കെ.എസ്.കൃഷ്ണ എന്നിവർക്ക് കൈവന്നത്. എആർ 937475 എന്ന നമ്പറിനാണ് സമ്മാനം അടിച്ചത്. ഇരുവർക്കും സ്റ്റാൻഡിൽ കെജിഎസ്, മഹാലക്ഷ്മി എന്നീ ലോട്ടറിക്കടകളുണ്ട്. എന്നാൽ ഭാഗ്യം കൈവന്നത് മറ്റൊരു കടയിൽ നിന്നെടുത്ത ടിക്കറ്റിനാണ്.
ശനിയാഴ്ച വൈകിട്ട് ടൗണിലെ ജയകുമാർ ലക്കി സെന്ററിൽ നിന്നെടുത്ത ടിക്കറ്റാണ് 70 ലക്ഷം കൈവന്ന് ചേർന്നത്. 13നാണ് ഇരുവരും വിവാഹിതരായത്. അശ്വതിയാണു ശ്രീരാജിന്റെ ഭാര്യ. കൃഷ്ണയുടെ ഭാര്യ ശ്രീക്കുട്ടിയും. ചോറ്റിയിൽ വാടകയ്ക്കു താമസിക്കുന്ന ഇവർക്കു കാഞ്ഞിരപ്പള്ളിയിൽ സ്വന്തമായി വീടു നിർമിക്കണമെന്നാണ് ആഗ്രഹം. പിതാവ് കെ.ജി.സുദർശൻ ബസ് സ്റ്റാൻഡിൽ ചായക്കട നടത്തുകയാണ്. അമ്മ: വത്സല.
Discussion about this post